
മനാമ: ബഹ്റൈനിലെ വ്യവസായ പ്രമുഖനും കേവൽറാം ആൻഡ് സൺസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഭഗവൻദാസ് ഹരിദാസ് കേവൽറാം (ബാബു കേവൽറാം) അന്തരിച്ചു. 89 വയസ്സായിരുന്നു. പ്രായാധിക്യമായ അസുഖങ്ങളെ തുടർന്ന് സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം.
1935 ഒക്ടോബർ 5ന് അന്ന് ഇന്ത്യയുടെയും ഇപ്പോൾ പാകിസ്ഥാന്റെയും ഭാഗമായ കറാച്ചിയിലാണ് കേവൽ റാമിന്റെ ജനനം. 1954ലാണ് ഇദ്ദേഹം കുടുംബത്തിന്റെ ബിസിനസ്സിൽ പങ്കുചേർന്നുകൊണ്ട് ബഹ്റൈനിലെത്തുന്നത്. ടെക്സ്റ്റയിൽസ്, ട്രേഡിങ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭാസം തുടങ്ങിയ മേഖലകൾ കേന്ദീകരിച്ചുള്ള കേവൽറാം ഗ്രൂപ്പിനെ കഴിഞ്ഞ 50 വർഷമായി ബാബു കേവൽറാം ആണ് നയിച്ചിരുന്നത്. 200 വർഷം പഴക്കമുള്ള മനാമയിലെ ശ്രീകൃഷ്ണ ഹിന്ദു ക്ഷേത്രത്തിലെ തത്തായ് ഹിന്ദു കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാനായും ബാബു കേവൽറാം പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: ഹരിദാസ് കേവൽറാം. മാതാവ്: ദേവകി ഭായ് ഹരിദാസ്. മക്കൾ: നിലു, ജയ്, വിനോദ്, അനൂപ്. സംസ്കാരം ബഹ്റൈനിൽ നടന്നു.
read more: ബഹ്റൈനിൽ കാലാവസ്ഥ മുന്നറിയിപ്പ്, ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ