
ഷാര്‍ജ: ഷാര്‍ജയിലെ(Sharjah) അല്‍ ഖസ്ബ ബ്രിഡ്ജ് റോഡും(Al Qasba Bridge Road) അല്‍ഖാന്‍ കോര്‍ണിഷ് റോഡും ( Al Khan Corniche Road)ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. റോഡുകള്‍ വികസിപ്പിക്കാനും നവീകരിക്കാനുമുള്ള എസ്ആര്‍ടിഎയുടെ പദ്ധതിയുടെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് ഈ റോഡുകളുടെ അറ്റകുറ്റപ്പണികളും വിപുലീകരണ പ്രവര്‍ത്തനങ്ങളും നടത്തുക. ഷാര്‍ജ ഡൗണ്‍ടൗണ്‍, റോള, അജ്മാന്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടം. ഞായറാഴ്ച ആരംഭിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നീളും. നവംബര്‍ 28നാണ് ഈ ഘട്ടം അവസാനിക്കുക. എതിര്‍ദിശ ഗതാഗതത്തിന് തുറന്നുനല്‍കും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ദുബൈ ദിശയിലേക്കാണ്. നവംബര്‍ 29 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീളുന്ന ജോലികള്‍ ഡിസംബര്‍ 13ന് അവസാനിക്കും. ഷാര്‍ജയിലേക്കുള്ള ദിശ ഗതഗാതത്തിനായി തുറന്നു കൊടുക്കും.
വിമാനത്താവളങ്ങളിലെ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റിൻ്റെ നിരക്ക് കുറയ്ക്കണമെന്ന് പ്രവാസികൾ
അബുദാബി: കാലാവസ്ഥാ വ്യതിയാനവും(Climate change) വെല്ലുവിളികളും ചര്‍ച്ചയാകുന്ന 28-ാമത് ആഗോള ഉച്ചകോടി, കോണ്‍ഫറന്‍സ് ഓഫ് ദ് പാര്‍ട്ടീസ്28(COP28) 2023ന് യുഎഇ ആതിഥേയത്വം വഹിക്കും. യുഎന്‍ ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്(UNFCCC) ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയാണിത്. ഇത്തവണ ഗ്ലാസ്‌ഗോയില്‍ നടന്ന COP26ല്‍ യുഎഇ പ്രധാന പങ്ക് വഹിച്ചിരുന്നു. കോണ്‍ഫറന്‍സ് ഓഫ് ദ് പാര്‍ട്ടീസ്28 ഉച്ചകോടിക്ക് 2023ല്‍ യുഎഇ വേദിയാകുന്ന വിവരം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യാഴാഴ്ച രാത്രിയാണ് അറിയിച്ചത്. യുഎഇയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച അദ്ദേഹം ഉച്ചകോടി വിജയിപ്പിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള യു എന്‍ കരാറില്‍ ഒപ്പുവെച്ച 196 രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനമാണ് ഇത്തവണ ബ്രിട്ടനിലെ ഗ്ലാസ്‌ഗോയില്‍ നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam