കര്‍ശന പരിശോധന തുടരുന്നു; ഒരു മാസത്തിനിടെ 2,221 പ്രവാസികളെ നാടുകടത്താന്‍ നടപടി

By Web TeamFirst Published Nov 12, 2021, 2:35 PM IST
Highlights

പരിശോധനകളില്‍ 22  വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകള്‍ പൂട്ടിച്ചു.  റെസിഡന്‍സ് നിയമലംഘകരായ 106 പേരെ അറസ്റ്റ് ചെയ്തു.  നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തിനിടെ വിവിധ രാജ്യക്കാരായ 2,221 പ്രവാസികളെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലയച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) അനധികൃത താമസക്കാരെയും( residence violators) ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യാജ ഓഫീസുകളും (fake maids offices)കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം പരിശോധനകള്‍ തുടരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 10 വരെ നടത്തിയ പരിശോധനകളില്‍ 22  വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകള്‍ പൂട്ടിച്ചു.  റെസിഡന്‍സ് നിയമലംഘകരായ 106 പേരെ അറസ്റ്റ് ചെയ്തു.  നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തിനിടെ വിവിധ രാജ്യക്കാരായ 2,221 പ്രവാസികളെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലയച്ചത്. 

സുഡാന്‍ പൗരന്മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

അനധികൃതമായി രാജ്യത്ത് കഴിയുന്ന പ്രവാസികളെ അറസ്റ്റ് ചെയ്ത് എത്രയും വേഗം നാടുകടത്തണമെന്ന നിര്‍ദേശമാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അലി സബാഹ് അല്‍ സലീം അല്‍ സബാഹ് നല്‍കിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. നാടുകടത്തല്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

നേരത്തെ കൊവിഡ് കാലത്ത് ഉള്‍പ്പെടെ അനധികൃത താമസക്കാര്‍ രേഖകള്‍ ശരിയാനും താമസവും ജോലിയും നിയമ വിധേയമാക്കാനുമുള്ള അവസരങ്ങള്‍ പല തവണ നല്‍കിയിരുന്നു. കൊവിഡ് കാലത്ത് ഇത്തരം പരിശോധനകള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചതോടെ കര്‍ശന പരിശോധനയും തുടര്‍ നടപടികളും പുനഃരാരംഭിക്കുകയായിരുന്നു. 

click me!