
അജ്മാൻ: ദൈവത്തിന് മുന്നില്‍ എല്ലാവരും തുല്യാരാണ്. രാജാവും പ്രജയും. അജ്മാനില്‍ നിന്നുള്ള ഒരു വീഡിയോ ഇത് അരക്കിട്ടുറപ്പിക്കുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മകന്‍ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യാത്രക്കിടെ റോഡരികില്‍ നിന്ന് ഇഫ്താര്‍ കിറ്റുകള്‍ സ്വീകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ട്രാഫിക്ക് സിഗ്നലില്‍ പെട്ട് കിടക്കുമ്പോഴാണ് കാറിന് സമീപത്തേക്ക് ഇഫ്താര്‍ കിറ്റുകളുമായി കുട്ടികള്‍ വരുന്നത്. വാഹനത്തിന് നേര്‍ക്ക് ഇഫ്താര്‍ കിറ്റ് കുട്ടി നീട്ടിയപ്പോള്‍ ഷെയ്ഖ് ഹുമൈദ് സന്തോഷത്തോടെ അത് സ്വീകരിക്കുകയിരുന്നു. മാത്രമല്ല പുണ്യമാസത്തില്‍ യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്ന കുട്ടിയെ അഭിനന്ദിച്ച അദ്ദേഹം അവന്‍റെ മൂര്‍ദ്ധാവില്‍ സ്നേഹചുംബനം നല്‍കുകയും ചെയ്തു. ദുബായില്‍ വച്ചായിരുന്നു സമാനമായ മറ്റൊരു സംഭവം. അവിടെ അടുത്തിടെ വിവാഹിതനായ ഷെയ്ഖ് അഹമ്മദായിരുന്നു കാറില്‍. അദ്ദേഹം ഇഫ്താര്‍ കിറ്റുകള്‍ കുട്ടികളില്‍ നിന്ന് സ്വീകരിക്കുകയായിരുന്നു. മാത്രമല്ല, കിറ്റ് വിതരണം ചെയ്യുന്നവരോട് കാര്യങ്ങള്‍ വിശദമായിതന്നെ ചോദിച്ച് മനസിലാക്കാനും അദ്ദേഹം തയ്യാറായി.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam