കിംഗ് ഫൈസൽ റോഡിൽ 21 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; അറേബ്യൻ ഗൾഫ് സ്ട്രീറ്റ് താൽക്കാലികമായി തുറക്കും

Published : Nov 23, 2025, 05:17 PM IST
king faisal road

Synopsis

കിംഗ് ഫൈസൽ റോഡിൽ 21 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. നവംബർ 22 ശനിയാഴ്ച പുലർച്ചെ ആരംഭിച്ച് 21 ദിവസത്തേക്ക് ഈ പാത അടച്ചിടും. വാഹനമോടിക്കുന്നവർ ഈ കാലയളവിൽ ജാഗ്രത പാലിക്കാനും, ട്രാഫിക് ചിഹ്നങ്ങൾ ശ്രദ്ധിക്കാനും, മറ്റ് വഴികൾ പരിഗണിക്കാനും നിർദ്ദേശം. 

കുവൈത്ത് സിറ്റി: കിംഗ് ഫൈസൽ റോഡിൽ 21 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറാണ് കുവൈത്തിലെ കിംഗ് ഫൈസൽ റോഡിൽ (റൂട്ട് 50) ഖൈത്താനിലുള്ള തിരക്കിട്ട പാതയിൽ ഇരു ദിശകളിലേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റും കിംഗ് ഫൈസൽ റോഡും ചേരുന്ന ജംഗ്ഷൻ മുതൽ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡ് (അഞ്ചാം റിംഗ് റോഡ്) വരെയുള്ള ഭാഗത്താണ് നിയന്ത്രണം.

നവംബർ 22 ശനിയാഴ്ച പുലർച്ചെ ആരംഭിച്ച് 21 ദിവസത്തേക്ക് ഈ പാത അടച്ചിടും. വാഹനമോടിക്കുന്നവർ ഈ കാലയളവിൽ ജാഗ്രത പാലിക്കാനും, ട്രാഫിക് ചിഹ്നങ്ങൾ ശ്രദ്ധിക്കാനും, മറ്റ് വഴികൾ പരിഗണിക്കാനും അധികൃതർ നിർദ്ദേശിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ഈ പ്രദേശം നിരീക്ഷിക്കുന്നത് തുടരും.

അതേസമയം, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് നവംബർ 21 വെള്ളിയാഴ്ച മുതൽ പൂർണ്ണമായി തുറക്കും. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് കവല മുതൽ അൽ-അറബി സ്ട്രീറ്റുമായി ചേരുന്ന രണ്ടാം റിംഗ് റോഡ് ജംഗ്ഷൻ വരെയാണ് തുറക്കുക. ഈ സ്ട്രീറ്റ് പിന്നീട് വീണ്ടും അടച്ചിടുമെന്നും, അടച്ചിടുന്ന തീയതി മുൻകൂട്ടി അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.വാഹനമോടിക്കുന്നവർ അതനുസരിച്ച് റൂട്ടുകൾ ആസൂത്രണം ചെയ്യാനും ട്രാഫിക് അധികൃതരുടെ അപ്‌ഡേറ്റുകൾ പിന്തുടരാനും നിർദ്ദേശിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം