സൗദിയിൽ മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം

By Web TeamFirst Published Nov 15, 2022, 3:41 PM IST
Highlights

രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വരുന്ന വ്യാഴാഴ്ച മഴക്ക് വേണ്ടി നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനുമാണ് ആഹ്വാനം.

റിയാദ്: സൗദി അറേബ്യയിൽ മഴക്കുവേണ്ടി പ്രാർത്ഥിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വരുന്ന വ്യാഴാഴ്ച മഴക്ക് വേണ്ടി നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനുമാണ് ആഹ്വാനം.

എല്ലാ വിശ്വാസികളും പാപങ്ങളില്‍ പശ്ചാത്തപിക്കുകയും ദിക്‌റുകളും പ്രാർത്ഥനകളും ദാനധര്‍മ്മങ്ങളും വര്‍ധിപ്പിക്കുകയും പ്രവാചക ചര്യക്കനുസരിച്ച് ജീവിതം കെട്ടിപ്പടുക്കുകയും വേണം. അല്ലാഹുവിന്റെ കാരുണ്യം നാടിനും ജനതക്കും വര്‍ഷിക്കട്ടെയെന്നും സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ രാജാവിന്റെ ആഹ്വാനത്തിൽ പറഞ്ഞു.

Read More -  യുഎഇയില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം

ഖത്തറില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയിരുന്നു. രാജ്യത്ത് സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി നടത്തിയ പ്രത്യേക  ഇസ്തിസ്ഖ പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുത്തു. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ നടന്ന മഴ പ്രാര്‍ത്ഥനയിലാണ് പൗരന്മാര്‍ക്കൊപ്പം അമീറും പങ്കെടുത്തത്. 

അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ഥാനി എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, മറ്റ് നിരവധി മന്ത്രിമാര്‍, ഉന്നതര്‍ എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പരമോന്നത കോടതി ജഡ്ജിയും ജുഡീഷ്യല്‍ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. 

Read More -  ഔദ്യോഗിക രേഖകളൊന്നുമില്ല; ആശുപത്രി മോർച്ചറിയിൽ രണ്ടര മാസം അജ്ഞാതമായി കിടന്നത് ഇന്ത്യാക്കാരന്റെ മൃതദേഹം

മയക്കുമരുന്ന് കടത്തിന് പിടിയിലായ പ്രവാസിയുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ വിദേശിയുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലഹരി ഗുളികകളുടെ വലിയ ശേഖരവുമായി സിറിയന്‍ പൗരന്‍ അബ്‍ദുല്ല ശാകിര്‍ അല്‍ഹാജ് ഖലഫ് എന്നയാളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളുടെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.  ലഹരിക്കടത്തിന് കടുത്ത ശിക്ഷയാണ് ലഭിക്കുന്ന സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ലഭിക്കുക. 

click me!