സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അന്തരിച്ചു

By Web TeamFirst Published Jul 29, 2019, 10:15 AM IST
Highlights


സൗദിയുടെ രാഷ്ട്രീയ മേഖലയില്‍ ഇടപെടാത്ത രാജകുടുംബാംഗമായിരുന്നു അദ്ദേഹം. രാഷ്ട്രീയ പദവികളൊന്നും വഹിച്ചിട്ടില്ല.  എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ സൗദി ഭരണകൂടത്തില്‍ സുപ്രധാന പദവികള്‍ വഹിക്കുന്നവരാണ്. 

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ ബന്ദര്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ (95) അന്തരിച്ചു. സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്‍ദുല്‍ അസീസ് രാജാവിന്റെ പത്താമത്തെ മകനാണ് ബന്ദര്‍ ബിന്‍ അബ്‍ദുല്‍ അസീസ്. 

സൗദിയുടെ രാഷ്ട്രീയ മേഖലയില്‍ ഇടപെടാത്ത രാജകുടുംബാംഗമായിരുന്നു അദ്ദേഹം. രാഷ്ട്രീയ പദവികളൊന്നും വഹിച്ചിട്ടില്ല.  എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ സൗദി ഭരണകൂടത്തില്‍ സുപ്രധാന പദവികള്‍ വഹിക്കുന്നവരാണ്. മക്കളായ ഫൈസല്‍ ബിന്‍ ബന്ദര്‍ റിയാദ് ഗവര്‍ണറായും അബ്ദുല്ല ബിന്‍ ബന്ദര്‍ നാഷണല്‍ ഗാര്‍ഡ് തലവനായും അബ്ദുല്ല ബിന്‍ ബന്ദര്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണറായും ഖാലിദ് ബിന്‍ ബന്ദര്‍ സല്‍മാന്‍ രാജാവിന്റെ ഉപദേശകനായും സേവനമനുഷ്ഠിക്കുന്നു. ഞായറാഴ്ച രാത്രി സൗദി വാര്‍ത്താ ഏജന്‍സിയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.  തിങ്കളാഴ്‍ച മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ അസര്‍ നമസ്കാരത്തിന് ശേഷം ജനാസ നമസ്കാരം നടക്കും. തുടര്‍ന്ന് മക്കയില്‍ മൃതദേഹം ഖബറടക്കുമെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.

click me!