ഏഷ്യാകപ്പ് ആവേശത്തില്‍ യുഎഇ പ്രവാസികള്‍

By Web TeamFirst Published Sep 15, 2018, 12:02 AM IST
Highlights

ഷാര്‍ജാ കപ്പിനു ശേഷം മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് യുഎഇ വേദിയാകുമ്പോള്‍ ആവേശത്തിലാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍. ഏഷ്യന്‍ സിംഹാസനം മോഹിച്ച് ആറു ടീമുകളാണ് പോര്‍ക്കളത്തിലിറങ്ങുന്നത്. നി

ദുബായ്: ഏഷ്യാകപ്പിന് നാളെ യുഎഇയില്‍ തുടക്കമാവുമ്പോള്‍ ആവേശത്തിലാണ് രാജ്യത്തെ മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും  ഒരേ ഗ്രൂപ്പിലുള്‍പ്പെട്ടതാണ് ഇത്തവണ ആവേശം ഇരട്ടിയാക്കുന്നത്.

ഷാര്‍ജാ കപ്പിനു ശേഷം മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് യുഎഇ വേദിയാകുമ്പോള്‍ ആവേശത്തിലാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍. ഏഷ്യന്‍ സിംഹാസനം മോഹിച്ച് ആറു ടീമുകളാണ് പോര്‍ക്കളത്തിലിറങ്ങുന്നത്. നിലവിലെ ജേതാക്കളായ ഇന്ത്യയെക്കൂടാതെ ശ്രീലങ്ക, പാകിസ്താന്‍ എന്നിവരാണ് കിരീടസാധ്യതയില്‍ മുന്‍പന്തിയിലുള്ള ടീമുകള്‍. ബംഗ്ലാദേശ് കറുത്ത കുതിരകളായി മാറാനുള്ള സാധ്യതയും ആരാധകര്‍ തള്ളിക്കളയുന്നില്ല

ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഇത്തവണ ഒരേ ഗ്രൂപ്പിലായതും ആവേശം ഇരട്ടിയാക്കുന്നു. ഗ്രൂപ്പ് എയിലാണ് ഇരുവരുടെയും സ്ഥാനം. ദുബായി അന്താരാഷ്ട്ര സ്ര്റേഡിയത്തില്‍ ബുധനാഴ്ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്വപ്ന ഫൈനല്‍അരങ്ങേറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ടൂര്‍ണമെന്‍റില്‍ കഴിഞ്ഞ 13 വര്‍ഷത്തെ ചരിത്രത്തില്‍ അതു സംഭവിച്ചിട്ടില്ലെങ്കിലും യുഎഇിയില്‍ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് അന്ത്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ അഭാവം ഒരുകൂട്ടം ആരാധകരെ നിരാശരാക്കുന്നു

ദുബായി ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തിലും, അബൂദബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍.അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനു മുന്നോടിയായി ഏഷ്യന്‍ ടീമുകള്‍ക്കു പടയൊരുക്കം നടത്താനുള്ള അവസരം കൂടിയാണ് ഏഷ്യകപ്പ്

click me!