കുവൈത്ത് എയർവേയ്‌സിനെതിരായ കോടതി വിധി; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കമ്പനി

Published : Apr 12, 2026, 02:09 PM IST
kuwait airways

Synopsis

മുൻ ജീവനക്കാരുടെ യാത്രാ ആനുകൂല്യങ്ങൾ സംബന്ധിച്ച കോടതി വിധിയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ വാർത്തകൾ കുവൈത്ത് എയർവേയ്‌സ് നിഷേധിച്ചു. നിലവിലുള്ളത് പ്രാഥമിക വിധി മാത്രമാണെന്നും അന്തിമമല്ലെന്നും കമ്പനി വ്യക്തമാക്കി. വ്യക്തിപരമായ നേട്ടങ്ങൾക്കായി ചിലർ അപൂർണ്ണമായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അധികൃതർ ആരോപിച്ചു.

കുവൈത്ത് സിറ്റി: മുൻ ജീവനക്കാരുടെ യാത്രാ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കുവൈത്ത് എയർവേയ്‌സിനെതിരെ അന്തിമ കോടതി വിധി വന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. ഒരു അഭിഭാഷകൻ വഴി അനുകൂല വിധി നേടിയെടുത്തെന്ന അവകാശവാദങ്ങൾ അപൂർണ്ണവും നിയമനടപടികളെ തെറ്റായി വ്യാഖ്യാനിക്കുന്നതുമാണെന്ന് എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് ചില തൽപരകക്ഷികൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഭാഗികമായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കമ്പനി ആരോപിച്ചു. നിലവിൽ പുറത്തുവന്നത് പ്രാഥമികമായ ഒരു വിധി മാത്രമാണെന്നും അത് അന്തിമമല്ലെന്നും കുവൈത്ത് എയർവേയ്‌സ് വിശദീകരിച്ചു. സമാനമായ മുൻ കേസുകളിൽ കമ്പനിയുടെ തീരുമാനങ്ങളും നടപടിക്രമങ്ങളും ശരിവെക്കുന്ന വിധികളാണ് കോടതിയിൽ നിന്നുണ്ടായിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരം അപൂർണമായ വിവരങ്ങൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പമുണ്ടാക്കാൻ കാരണമാകും. അതിനാൽ വാർത്തകൾ പങ്കുവെക്കുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കണമെന്ന് എയർലൈൻ അധികൃതർ ആവശ്യപ്പെട്ടു. കമ്പനിയുടെ പ്രവർത്തന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എടുത്ത തീരുമാനങ്ങൾ നിയമപരമായി നിലനിൽക്കുന്നതാണെന്നും കുവൈത്ത് എയർവേയ്‌സ് ആവർത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ സലൂണുകളിൽ കർശന പരിശോധന; കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉൽപ്പന്നങ്ങളും പിടികൂടി
കടബാധ്യതയുള്ള പ്രവാസികൾ രാജ്യം വിടുന്നത് തടയാൻ കർശന നീക്കം; യാത്രാവിലക്ക് നീട്ടും, ബഹ്റൈനിൽ സുപ്രധാന നിയമ ഭേദഗതി നിർദ്ദേശം