ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് കുവൈത്ത് എയര്‍വേയ്സ്

By Web TeamFirst Published Mar 23, 2019, 1:10 PM IST
Highlights

കുവൈത്ത് എയര്‍വേയ്സ് ചെയര്‍മാനെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ലെബനാന്‍, സിറിയ, ഇറാഖ്, ഇറാന്‍, അഫ്‍ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, യമന്‍, ബംഗ്ലാദേശ്, നോര്‍ത്ത് കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു പ്രചാരണം. 

കുവൈത്ത് സിറ്റി: ഒന്‍പത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്ത് എയര്‍ലൈന്‍സിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ട്രാന്‍സിറ്റിനും വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. കമ്പനി ഇത്തരത്തിലൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കുവൈത്ത് എയര്‍വേയ്സ് ട്വീറ്റ് ചെയ്തു.

കുവൈത്ത് എയര്‍വേയ്സ് ചെയര്‍മാനെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ലെബനാന്‍, സിറിയ, ഇറാഖ്, ഇറാന്‍, അഫ്‍ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, യമന്‍, ബംഗ്ലാദേശ്, നോര്‍ത്ത് കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് തെറ്റാണെന്നും നിയമാനുസരണം ഏത് യാത്രക്കാരനും കുവൈത്ത് എയര്‍വേയ്സിലോ മറ്റേതെങ്കിലും വിമാനങ്ങളിലോ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നതിന് തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 24 മണിക്കൂര്‍ വരെയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിസ ആവശ്യമില്ല.
 

click me!