ഫാര്‍മസി മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു; പ്രവാസികള്‍ക്ക് തിരിച്ചടിയാവും

By Web TeamFirst Published Mar 23, 2019, 11:14 AM IST
Highlights

ആദ്യ ഘട്ടത്തില്‍ 20 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരാളെങ്കിലും സ്വദേശിയായിരിക്കണമെന്ന നിബന്ധനയായിരിക്കും കൊണ്ടുവരിക. 

റിയാദ്: സൗദിയില്‍ വിവിധ മേഖലകളില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണ നടപടികള്‍ ഫാര്‍മസി രംഗത്തേക്കും വ്യാപിപ്പിക്കുന്നു. ഇതിനുള്ള പദ്ധതി സൗദി തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മരുന്നുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുറമെ വിതരണ രംഗത്തെ ഓഫീസുകള്‍, നിര്‍മാണ കമ്പനികള്‍, ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍, വിതരണ ഏജന്‍സികള്‍ എന്നിവിടങ്ങളിലെല്ലാം സ്വദേശിവത്കരണം ബാധകമാക്കും.

ആദ്യ ഘട്ടത്തില്‍ 20 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരാളെങ്കിലും സ്വദേശിയായിരിക്കണമെന്ന നിബന്ധനയായിരിക്കും കൊണ്ടുവരിക. ഫാര്‍മസി ബിരുദം നേടിയ സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളില്‍ ഘട്ടംഘട്ടമായി സ്വദേശിവത്കണം വര്‍ദ്ധിപ്പിക്കാനാണ്  സൗദി തൊഴില്‍ - സാമൂഹിക ക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഫാര്‍മസി മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
 

click me!