
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ എമര്‍ജന്‍സി ഷെല്‍ട്ടറുകളായി ഉപയോഗിക്കാന്‍ 91 സ്‍കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കി. മന്ത്രാലയത്തിലെ ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഫൈസല്‍ അല്‍ മഖ്‍സീദിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
കൊവിഡ് മഹാമാരി കാരണം രാജ്യം നേരിടുന്ന അസാധാരണ സാഹചര്യം പരിഗണിച്ചാണ് ഇത്തരമൊരു നിര്‍ദേശം. സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഈ സെന്ററുകളില്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ജഹ്റ ഗവര്‍ണറേറ്റില്‍ 16 സ്‍കൂളുകളും തലസ്ഥാനത്ത് 17 സ്‍കൂളുകളും ഫര്‍വാനിയയില്‍ 12 സ്‍കൂളുകളുമാണ് ഇങ്ങനെ തയ്യാറാക്കിയത്. ഹവല്ലി - 17, മുബാറക് അല്‍ കബീര്‍ - 12, അഹ്‍മദി - 17 എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ എമര്‍ജന്‍സി ഷെല്‍ട്ടറുകളുടെ എണ്ണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam