
കുവൈത്ത് സിറ്റി: പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും. പുനരുപയോഗ ഊർജ്ജ മേഖലയിലെ സംയുക്ത സഹകരണത്തിനായുള്ള എല്ലാ സാങ്കേതിക വിശദാംശങ്ങളും ഉൾക്കൊള്ളുന്ന സാങ്കേതിക ക്രമീകരണങ്ങൾക്കുള്ള ഒരു കരാറിനാണ് ധാരണയായിട്ടുള്ളത്. ബീജിംഗുമായി പ്രധാന വികസന പദ്ധതികൾ നടപ്പിലാക്കുന്നത് വേഗത്തിലാക്കാനുള്ള രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് ഈ കരാർ.
കുവൈത്തിന്റെ ഭാഗത്ത് നിന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ആദിൽ അൽ സാമെലും, ചൈനീസ് ഭാഗത്ത് നിന്ന് സ്റ്റേറ്റ് എനർജി അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെൻ ജിംഗ്‌ഡോംഗും ബീജിംഗിൽ നടന്ന ചടങ്ങിലാണ് കരാറിൽ ഒപ്പുവെച്ചത്. കുവൈത്തിന്റെയും ചൈനയുടെയും ഗവൺമെൻ്റുകൾ തമ്മിൽ ഒപ്പുവെച്ച കരാറുകളുടെയും ധാരണാപത്രങ്ങളുടെയും നടത്തിപ്പ് നിരീക്ഷിക്കുന്നതിനുള്ള ഉന്നത സമിതിയിലെ അംഗവും റിപ്പോർട്ടറുമായ ഏഷ്യൻ കാര്യങ്ങൾക്കുള്ള അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് ഹയാത്ത്, ചൈനയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജേം തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam