ഒരുവർഷം വരെ കാലാവധിയുള്ള നാല് തരം ടൂറിസ്റ്റ് വിസകൾ പ്രഖ്യാപിച്ച് കുവൈത്ത്

Published : Aug 12, 2025, 04:21 PM IST
kuwait

Synopsis

ആദ്യത്തെയും രണ്ടാമത്തെയും വിഭാഗത്തിലുള്ള വിസകൾക്ക് 30 ദിവസം മുതൽ 360 ദിവസം വരെയാണ് കാലാവധി.

കുവൈത്ത് സിറ്റി: കുവൈത്ത് ഗവൺമെന്‍റ് ഇൻഫർമേഷൻ സെന്റർ (ജിഐസി) യാത്രികരുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നാല് തരം ടൂറിസ്റ്റ് വിസകൾ പ്രഖ്യാപിച്ചു. ആദ്യത്തെയും രണ്ടാമത്തെയും വിഭാഗത്തിലുള്ള വിസകൾക്ക് 30 ദിവസം മുതൽ 360 ദിവസം വരെയാണ് കാലാവധി. ശക്തമായ പാസ്പോർട്ടും മികച്ച സാമ്പത്തിക സാഹചര്യങ്ങളുമുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ആദ്യ വിഭാഗത്തിലുള്ള വിസകൾ ലഭ്യമാവുക. ഇതിൽ വിവിധതരം വിസ ഓപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗൾഫ് പൗരന്മാർ, പ്രൊഫഷണൽ യോഗ്യതകളുള്ള പ്രവാസികൾ, കൂടാതെ യുഎസ്, യുകെ, ഷെങ്കൻ വിസകളോ ഗൾഫ് രാജ്യങ്ങളിലെ റെസിഡൻസ് പെർമിറ്റുകളോ ഉള്ള വ്യക്തികൾക്കാണ് രണ്ടാം വിഭാഗത്തിലുള്ള വിസ ലഭിക്കുക. മൂന്നാമത്തെ വിഭാഗം ഉടൻ നിലവിൽ വരും. സാമ്പത്തിക ഭദ്രതയും ആവശ്യമായ മറ്റ് ഉറപ്പുകളും നൽകാൻ കഴിയുന്ന മറ്റ് രാജ്യക്കാർക്കാണ് ഈ വിഭാഗം വിസകൾ അനുവദിക്കുക. കുവൈത്തിൽ നടക്കുന്ന പ്രത്യേക പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ വരുന്ന സന്ദർശകർക്കായിരിക്കും നാലാമത്തെ വിഭാഗത്തിലുള്ള വിസകൾ നൽകുക. ഓരോ ഇവന്റിനും അനുസരിച്ച് ഇതിന് വ്യവസ്ഥകൾ ബാധകമായിരിക്കും.

ടൂറിസ്റ്റ് വിസ സംബന്ധിച്ച പുതുക്കിയ സംവിധാനങ്ങൾ, രാജ്യത്തിന്‍റെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനും സന്ദർശകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി സെക്ടറിലെ ഇലക്ട്രോണിക് സർവീസസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അൽ-കന്ദരി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട