ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന് കുവൈത്തില്‍ അനുമതി

Published : Jan 30, 2021, 03:40 PM IST
ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന് കുവൈത്തില്‍ അനുമതി

Synopsis

വാക്‌സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ ബാദെര്‍ പറഞ്ഞു. 

കുവൈത്ത് സിറ്റി: ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ആരോഗ്യ മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ചതാണ് ഈ വാക്‌സിന്‍.

വാക്‌സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ ബാദെര്‍ പറഞ്ഞു. ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന് ജിസിസി ആരോഗ്യ കൗണ്‍സില്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെറോയിൻ കടത്തുന്നതിനിടെ സൗദിയിൽ പിടിയിലായ പാകിസ്ഥാൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി
ജനവാസമില്ലാത്ത സ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി