കുവൈത്തില്‍ ഒരു മാസത്തിനിടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 35,000 പേര്‍

By Web TeamFirst Published Jan 30, 2021, 3:16 PM IST
Highlights

ഏപ്രിലോട് കൂടി 30 ലക്ഷം ഡോസ് ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന്‍ കുവൈത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു മാസത്തിനിടെ 35,000  പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കണക്കുകള്‍. എന്നാല്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. 45 ലക്ഷത്തോളമാണ് കുവൈത്തിലെ ജനസംഖ്യ. വേണ്ടത്ര വാക്‌സിന്‍ ലഭിക്കാത്തതാണ് വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന് തടസ്സം. 

ആദ്യ ബാച്ചായി രണ്ടുഘട്ടങ്ങളില്‍ എത്തിച്ച ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക  കൊവിഡ് വാക്‌സിന്‍ അടുത്ത ആഴ്ചയോടെ രാജ്യത്ത് എത്തിക്കും. ഏപ്രിലോട് കൂടി 30 ലക്ഷം ഡോസ് ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക  വാക്‌സിന്‍ കുവൈത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. അതോടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹ്മദി, ജഹ്‌റ എന്നിവിടങ്ങളില്‍ കൂടി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.  

click me!