
ദോഹ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 90,000 ത്തിലേറെ ആളുകള്‍. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മാലിക് വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ നടത്താം. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരവരുടെ നാഷണല്‍ ഒതന്റിഫിക്കേഷന്‍ സിസ്റ്റം(എന്‍എഎസ്)തൗതീഖ് യൂസേര്‍നെയിമും പാസ്വേഡും നിര്‍ബന്ധമാണ്. എന്‍എഎസ് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് തുടങ്ങാം. പാസ് വേഡ് അല്ലെങ്കില്‍ യൂസെര്‍നെയിം മറന്നവര്‍ക്ക് https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനാകും.
ഇതുവരെ 90,000 ത്തിലധികം പേരാണ് വാക്‌സിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുത്തിവെപ്പെടുക്കുന്നവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവില്‍ 27 ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന് സൗകര്യമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ