കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ 21 ഇന്ത്യക്കാര്‍ പിടിയില്‍

By Web TeamFirst Published Jun 24, 2019, 11:31 PM IST
Highlights

കുവൈത്തിലെ നിയമപ്രകാരം വിദേശികള്‍ അനധികൃതമായി യോഗം ചേരുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും ഗുരുതരമായ കുറ്റമാണ്. ഇത് അവഗണിച്ചാണ് പ്രവാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയ 21 ഇന്ത്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍ പിഞ്ചുകുഞ്ഞിനെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം. ഇക്കാര്യം ആവശ്യപ്പെടുന്ന ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്. സംഭവം അറിഞ്ഞെത്തിയ പൊലീസിന് 21 പേരെ മാത്രമേ പിടികൂടാനായുള്ളൂ. അറസ്റ്റിലായവരെല്ലാം തെലങ്കാന സ്വദേശികളാണ്.

കുവൈത്തിലെ നിയമപ്രകാരം വിദേശികള്‍ അനധികൃതമായി യോഗം ചേരുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും ഗുരുതരമായ കുറ്റമാണ്. ഇത് അവഗണിച്ചാണ് പ്രവാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. തെലങ്കാനയിലെ വാറങ്കലില്‍ ഒന്‍ത് മാസം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം പ്രവീണ്‍ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിടിയിലായവരെ ഉടന്‍ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

click me!