കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇറാഖി പൗരൻ പിടിയിൽ

Published : Oct 07, 2026, 01:07 PM ISTUpdated : Oct 07, 2026, 01:13 PM IST
kuwait arrest

Synopsis

കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഇറാഖി പൗരൻ പിടിയിൽ. പതിവ് പട്രോളിങ് നടത്തുന്നതിനിടെ യുവാവിന്‍റെ വാഹനം കണ്ട് സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ ശ്രമിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ ഇറാഖി പൗരനെ കുവൈത്തിലെ ഫ്രീ സോൺ പരിസരത്ത് നിന്ന് ക്യാപിറ്റൽ സപ്പോർട്ട് പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. പ്രദേശത്ത് പതിവ് പട്രോളിങ് നടത്തുന്നതിനിടെ യുവാവിന്‍റെ വാഹനം കണ്ട് സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതി വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പട്രോളിങ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

പിടികൂടിയ വാഹനത്തിൽ നടത്തിയ പരിശോധനയിൽ ആൾമാറാട്ടത്തിന് ഉപയോഗിച്ച നിരവധി വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. ഫ്ലാഷർ ലൈറ്റ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ജാക്കറ്റ്, വയർലെസ് ആശയവിനിമയ ഉപകരണം, കൈവിലങ്ങ് എന്നിവയാണ് വാഹനത്തിൽ നിന്ന് കണ്ടെടുത്തത്. തുടർ നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ അബഹയിൽ നിന്നുള്ള എയർ അറേബ്യ സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി; പ്രവാസി യാത്രക്കാർ പ്രതിസന്ധിയിൽ
ജിയോഹോട്‌സ്റ്റാർ ഇപ്പോൾ MENA യിൽ സ്റ്റാർസ്‌പ്ലേയിൽ ലഭ്യം