അനാശാസ്യ പ്രവര്‍ത്തനം; റെയ്ഡുകളില്‍ 27 പ്രവാസി വനിതകള്‍ അറസ്റ്റില്‍

Published : May 31, 2023, 07:33 PM IST
അനാശാസ്യ പ്രവര്‍ത്തനം; റെയ്ഡുകളില്‍ 27 പ്രവാസി വനിതകള്‍ അറസ്റ്റില്‍

Synopsis

സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ നിയമലംഘനങ്ങളില്‍‍ ഏര്‍പ്പെടുന്നവരെ കണ്ടെത്താന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍ ശക്തമായ പരിശോധനയാണ് രാജ്യത്ത് ഉടനീളം നടത്തുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 27 പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന വേശാവൃത്തിയെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ റെയ്‍ഡുകളിലാണ് വിവിധ രാജ്യക്കാരായ ഇത്രയും പേര്‍ അറസ്റ്റിലായത്. ഇവരെ പിന്നീട് തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറി.

സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ നിയമലംഘനങ്ങളില്‍‍ ഏര്‍പ്പെടുന്നവരെ കണ്ടെത്താന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍ ശക്തമായ പരിശോധനയാണ് രാജ്യത്ത് ഉടനീളം നടത്തുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെയും രാജ്യത്തെ താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇവിടെ കഴിഞ്ഞുവരുന്നവരെയും പിടികൂടുന്നുണ്ട്. അറസ്റ്റിലാവുന്നവരെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുവൈത്തില്‍ നിന്ന് നാടുകടത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയിലും മടങ്ങിവരാനാവില്ല.
 


Read also:  സൗദി അറേബ്യയില്‍ കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ, പെൺകുട്ടി മുങ്ങി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ടാർഗെറ്റ് ഡിസ്ട്രോയ്ഡ്'; യുഎഇയുടെ ഉരുക്കുമുഷ്ടി, നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
രാത്രി വൈകിയിട്ടും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കി, താമസസ്ഥലത്ത് വീണുകിടക്കുന്ന നിലയിൽ പ്രവാസി മലയാളി, ജീവൻ രക്ഷിക്കാനായില്ല