ലഹരിവസ്തുക്കളും രാസലഹരിയും കൈവശം വെച്ചു; മയക്കുമരുന്ന് കടത്ത് കേസിൽ പ്രവാസി കുവൈത്തിൽ പിടിയിൽ

Published : Sep 20, 2026, 11:05 AM IST
drugs smuggling

Synopsis

മയക്കുമരുന്ന് കടത്ത് കേസിൽ പ്രവാസി കുവൈത്തിൽ പിടിയിൽ. ലഹരിവസ്തുക്കളും രാസലഹരിയും കൈവശം വെച്ച കേസിൽ ബംഗ്ലാദേശ് പൗരനെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി: ലഹരിവസ്തുക്കളും രാസലഹരിയും കൈവശം വെച്ച കേസിൽ ബംഗ്ലാദേശ് പൗരനെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ ഇന്റർനാഷണൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതി വലയിലായത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

പ്രതിയിൽ നിന്ന് മയക്കുമരുന്ന് ലായനിയിൽ കുതിർത്ത 800 ഷീറ്റ് പേപ്പറുകൾ, രാസലഹരി അടങ്ങിയ രണ്ട് ആംപൂളുകൾ, ലഹരിവസ്തുക്കൾ അളക്കാൻ ഉപയോഗിക്കുന്ന രണ്ട് ഡിജിറ്റൽ സാന്ദ്രതാ അളവ് യന്ത്രങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു. വിൽപനയ്ക്കായും സ്വന്തം ഉപയോഗത്തിനുമായാണ് പ്രതി ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റിലായ വ്യക്തിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന പരിശോധനകളാണ് സുരക്ഷാസേന നടത്തിവരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മക്കയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി
സൗദി ദേശീയ ദിനാഘോഷം; വ്യോമാഭ്യാസ പ്രകടനങ്ങളുടെ സ്ഥലവും തീയതിയും പ്രഖ്യാപിച്ച് അധികൃതർ