സൗദി ദേശീയ ദിനാഘോഷം; വ്യോമാഭ്യാസ പ്രകടനങ്ങളുടെ സ്ഥലവും തീയതിയും പ്രഖ്യാപിച്ച് അധികൃതർ

Published : Sep 19, 2026, 03:40 PM IST
airshow

Synopsis

സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും സ്ഥലങ്ങളും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, അൽ ഖോബാർ എന്നീ നഗരങ്ങളിലാണ് ഈ ആകാശ വിസ്മയങ്ങൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് ഇത് നേരിട്ട് കാണാനുള്ള സമയക്രമവും കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും സ്ഥലങ്ങളും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, അൽ ഖോബാർ എന്നീ നഗരങ്ങളിലാണ് പ്രധാനമായും വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങൾ നടക്കുകയെന്ന് മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

വിവിധ നഗരങ്ങളിലെ സമയക്രമവും സ്ഥലങ്ങളും

1. ജിദ്ദ: ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് എതിർവശത്തുള്ള വാട്ടർഫ്രണ്ടിലെ റോഷൻ മറീന ബീച്ചിൽ സെപ്റ്റംബർ 18, 20 തീയതികളിൽ വൈകുന്നേരം അഞ്ചിന് പ്രകടനങ്ങൾ ആരംഭിക്കും.

2. റിയാദ്: മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെൻററിൽ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകുന്നേരം നാല് മുതലാണ് വ്യോമാഭ്യാസം ക്രമീകരിച്ചിരിക്കുന്നത്.

3. അൽ ഖോബാർ: അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സെൻററിന് (സെയ്ടെക്) മുന്നിലുള്ള അൽ ഖോബാർ കോർണിഷ് വാട്ടർഫ്രണ്ടിൽ സെപ്റ്റംബർ 26, 27 തീയതികളിൽ വൈകുന്നേരം 4.30-നാണ് പരിപാടി നടക്കുക.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം സൂക്ഷ്മമായി പ്ലാൻ ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രകടനങ്ങൾ നേരിട്ട് കാണുന്നതിനായി സമയക്രമവും കേന്ദ്രങ്ങളും കൃത്യമായി മനസ്സിലാക്കണമെന്ന് മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി മലയാളിയെ സൗദിയിലെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
'ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണ'മെന്ന് എയർ റെയ്ഡ് മുന്നറിയിപ്പ്; റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോ‍ർട്ട്