
കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഫീൽഡ് ക്യാമ്പയിൻ ശക്തമായി തുടരുന്നു. ഏകദേശം 48 മണിക്കൂർ നീണ്ടുനിന്ന ഈ ഓപ്പറേഷനിൽ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് 149 വാഹനങ്ങൾ പിടിച്ചെടുത്തു.
മണിക്കൂറിൽ 191 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച നിയമലംഘനങ്ങളും ക്യാമ്പയിനിനിടെ മൊബൈൽ റഡാർ ഉപകരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. പരിശോധനക്കിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വേഗതയും ഇതാണ്. വാഹനമോടിച്ചയാളെ അധികൃതർ പിടികൂടി. ഇത് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നിയമപാലന ശ്രമങ്ങളുടെ പ്രാധാന്യം എടുത്തു കാണിക്കുന്നു. രാജ്യത്തുടനീളം അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ ഉറപ്പാക്കുന്നതിനുമുള്ള ട്രാഫിക് വകുപ്പിൻ്റെ തുടർച്ചയായ നടപടികളുടെ ഭാഗമാണ് ഈ ക്യാമ്പയിൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ