1200 ദിനാർ വരെ ഈടാക്കി റിക്രൂട്ട്മെന്‍റ്; മനുഷ്യക്കടത്തിന് കുവൈത്തിൽ നാല്‌ പേർ അറസ്റ്റിൽ

Published : Feb 17, 2025, 10:53 AM IST
1200 ദിനാർ വരെ ഈടാക്കി റിക്രൂട്ട്മെന്‍റ്; മനുഷ്യക്കടത്തിന് കുവൈത്തിൽ നാല്‌ പേർ അറസ്റ്റിൽ

Synopsis

500 മുതൽ 1200 ദിനാർ വരെ  ഈടാക്കിയാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നത്. മനുഷ്യക്കടത്ത്, പണം ഈടാക്കി റെസിഡൻസി കച്ചവടം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്ത്, പണം ഈടാക്കി റെസിഡൻസി കച്ചവടം എന്നീ കുറ്റകൃത്യങ്ങൾക്ക് നാല് പേര്‍ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് വഴിയാണ് ഒരു കുവൈത്തി പൗരൻ, ഒരു ചൈനീസ് പൗരൻ, രണ്ട് ഈജിപ്ഷ്യൻ പൗരന്മാർ എന്നിവരെ വിജയകരമായി അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

മനുഷ്യക്കടത്ത്, പണം ഈടാക്കി റെസിഡൻസി കച്ചവടം നടത്തി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘം ഓരോ ഇടപാടിനും 500 മുതൽ 1200 ദിനാർ വരെ  ഈടാക്കി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ പങ്കാളികളായിരുന്നു. 232ൽ അധികം തൊഴിലാളികളുള്ള 20 കമ്പനികൾ രജിസ്റ്റർ ചെയ്തതായി അന്വേഷണങ്ങളിൽ വ്യക്തമായി. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി മനുഷ്യക്കടത്ത് തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Read Also - ജ്വല്ലറിയിൽ മോഷണം നടത്തി രാജ്യം വിടാൻ ശ്രമിച്ചു; വിമാനത്താവളത്തിൽ 3 പ്രവാസികൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം