വീടിനുള്ളിൽ വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം; കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരടക്കം ഏഴ് പേർ അറസ്റ്റിൽ

Published : Oct 23, 2026, 04:53 PM IST
liquor seized

Synopsis

കുവൈത്തിലെ വഫ്രയിൽ വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവത്തിൽ നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാളികളും ഉൾപ്പെടെ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ പിടിയിലായ ഡ്രൈവറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദി ഗവർണറേറ്റിലെ വഫ്ര റെസിഡൻഷ്യൽ മേഖലയിൽ വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. സംഭവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാളികളും ഉൾപ്പെടെ ഏഴ് പ്രവാസികളെ അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള വഫ്ര പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

വഫ്ര റെസിഡൻഷ്യൽ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം പതിവ് പട്രോളിംഗിനിടയിൽ എതിർദിശയിൽ വാഹനമോടിച്ച് വന്ന ഒരു ഡ്രൈവറെ പൊലീസ് തടഞ്ഞതാണ് കേസിന് ആസ്പദമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനകത്ത് കുപ്പികൾ അടങ്ങിയ കവറുകൾ കണ്ടെത്തുകയായിരുന്നു. വഫ്രയിലെ ഒരു വീട്ടിൽ നിന്നാണ് മദ്യം ലഭിച്ചതെന്ന് ഡ്രൈവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ആ വീട് വളയുകയും വ്യാജമദ്യ നിർമ്മാണം നടത്തിവന്ന ഏഴ് പേരെ പിടികൂടുകയും ചെയ്തു. പരിശോധനയിൽ നിർമ്മാണ യൂണിറ്റിൽ നിന്ന് 820 കുപ്പി വ്യാജമദ്യം, 110 കന്നാസുകളിൽ മദ്യം, നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന 2 വാട്ടർ ഹീറ്ററുകൾ, മദ്യം കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. കുവൈത്തിലുടനീളം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും നിയമലംഘനങ്ങൾക്കുമെതിരെയുള്ള സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്
വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്; കുവൈത്തി വനിതയുടെ 13,500 ദിനാർ തട്ടിയെടുത്ത പ്രവാസിക്ക് മൂന്ന് വർഷം കഠിനതടവ്