
മസ്‌കറ്റ്: മസ്‌കറ്റിലെ അൽ ഖുവൈർ റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മസ്‌കറ്റ് മുൻസിപ്പാലിറ്റി. ഒക്ടോബർ 22 വ്യാഴാഴ്ച മുതൽ റോഡിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
സീബ് വിലായത്തിന്റെ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മിനിസ്ട്രീസ് ഇന്റർചേഞ്ച് പാലത്തിലേക്ക് പ്രവേശിക്കുന്ന എക്‌സിറ്റിലെ ഒരു ലെയ്ൻ അടച്ചിടും. മിനിസ്ട്രീസ് പാലത്തിന് കിഴക്ക് ഭാഗത്തുനിന്ന് അൽ ഖുവൈർ സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾ ദോഹത് അൽ അദബ് റോഡ്, സമീപത്തെ റോഡുകൾ എന്നിവ വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഘട്ടത്തിൽ ഗതാഗതം തടസ്സപ്പെടാതിരിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും വാഹനമോടിക്കുന്നവർ വേഗത കുറച്ച് ട്രാഫിക് ചിഹ്നങ്ങളും സൈറ്റിലെ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് മസ്‌കറ്റ് മുൻസിപ്പാലിറ്റി അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam