
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖിലെ മാംസവിപണിയിൽ നടത്തിയ അടിയന്തര പരിശോധനയിൽ ഭക്ഷ്യ യോഗ്യമല്ലാത്ത ഏകദേശം ഒരു ടൺ മാംസം പിടിച്ചെടുത്തതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവർക്ക് എതിരെ കടുത്ത നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സാമൂഹികാരോഗ്യത്തിന് ഹാനികരമായ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ രാജ്യമാകെ പരിശോധനാ നടപടികൾ ശക്തമാക്കുമെന്ന് അവർ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഏതൊരു നിയമലംഘനങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി കുവൈത്തിലുടനീളം പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ