
കുവൈത്ത് സിറ്റി: അനധികൃത ബാച്ചിലർ താമസസ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റി സംഘം ഹവല്ലി ഗവർണറേറ്റിലെ റുമൈതിയയിലും സൽവയിലും രണ്ട് ബാച്ചിലർ ഹൗസിംഗ് പ്രോപ്പർട്ടികളുടെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫീൽഡ് ക്യാമ്പയിനുകളുടെ ഭാഗമായാണ് നടപടി.
മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് പറയുന്നതനുസരിച്ച് വൈദ്യുതി, ആഭ്യന്തര മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ഒരു ഷെഡ്യൂൾ ചെയ്ത പദ്ധതി പ്രകാരമാണ് ഈ പരിശോധന സന്ദർശനങ്ങൾ നടത്തുന്നത്. സ്വദേശി ഭവന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലംഘനങ്ങൾ ഉടനടി പരിഹരിക്കുന്നതിനും ഇത്തരം ക്യാമ്പയിനുകൾ തുടരുമെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ