
റിയാദ്: തിങ്കളാഴ്ച സൗദി അറേബ്യൻ തീരത്ത് ചെങ്കടലിൽ ഒരു എണ്ണ ടാങ്കറിന് നേരെ മിസൈൽ വിക്ഷേപിച്ചതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. സാറ്റലൈറ്റ് വാർത്ത ചാനലായ അൽ-മസിറ വഴിയാണ് ഹൂതി സൈനിക വക്താവ് ജനറൽ യഹ്യ സാരി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പറഞ്ഞത്.
ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരി, ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-മസീറ എന്ന ചാനലിൽ സംപ്രേഷണം ചെയ്ത വീഡിയോ സന്ദേശത്തിലാണ് ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ലൈബീരിയൻ പതാകയുള്ള 'സ്കാർലെറ്റ് റേ' എന്ന കപ്പലിന് നേരെയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാസയിൽ ഇസ്രായേൽ ആക്രമണത്തിനിടെ 2023 നവംബർ മുതൽ 2024 ഡിസംബർവരെ നൂറിലധികം കപ്പലുകളെ ഹൂത്തികൾ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ