
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്‍റ്, അനധികൃത ബാച്ചിലർ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താനായി ഫീൽഡ് പരിശോധന നടത്തി. പരിശോധനക്ക് പിന്നാലെ നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പരിശോധനയുടെ ഫലമായി, നിയമലംഘനങ്ങൾ കണ്ടെത്തിയ ഫിർദൗസ് ഏരിയയിലെ 16 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. ഈ കെട്ടിടങ്ങൾ ബാച്ചിലർമാർക്കുള്ള താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നുവെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കെട്ടിട ഉടമകൾക്ക് മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകിയിരുന്നതായും, ആവശ്യമായ നടപടികൾ നടപ്പിലാക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധനാ സംഘം സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നതായും മുനിസിപ്പാലിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ