
കുവൈത്ത് സിറ്റി: ഇലക്ട്രോണിക് കാർഡുകളും ടോപ്പ്-അപ്പുകളും വിൽക്കുന്ന വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും നടത്തുന്ന കമ്പനികളും സ്ഥാപനങ്ങളും വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് വാങ്ങുന്നവരുടെ ഐഡന്‍റിറ്റി (തിരിച്ചറിയൽ വിവരങ്ങൾ) ഉറപ്പാക്കണമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നിർദ്ദേശം നൽകി. ഈ പ്ലാറ്റ്‌ഫോമുകളുടെ മേൽനോട്ടം വർധിപ്പിക്കാനും വിൽപ്പനക്കാർ നടത്തുന്ന ദുരുപയോഗ സാധ്യതകൾ തടയാനും വേണ്ടിയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് വിവരമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു.
ഈ തീരുമാനപ്രകാരം, കുവൈത്തിലെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന നിയന്ത്രിക്കപ്പെടുന്നു. ഐട്യൂൺസ് കാർഡുകൾ, മൊബൈൽ ഫോൺ ക്രെഡിറ്റ്, മറ്റ് ടോപ്പ്-അപ്പ് ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓൺലൈൻ ഇടപാടുകൾക്ക് പ്രത്യേക നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കാൻ വെബ്‌സൈറ്റുകളുള്ള കമ്പനികൾക്ക് നിർബന്ധമാണ്. ഈ തീരുമാനം ലംഘിക്കുന്നവർക്ക്, സാധനങ്ങളുടെയും സേവനങ്ങളുടെയും മേൽനോട്ടം സംബന്ധിച്ച നിയമത്തിലും വാണിജ്യ ലൈസൻസുകൾ, കമ്പനികൾ എന്നിവ സംബന്ധിച്ച നിയമങ്ങളിലും പ്രതിപാദിച്ചിട്ടുള്ള പിഴ ശിക്ഷകൾക്ക് വിധേയരാകേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ