റെസിഡൻഷ്യൽ മേഖലകളിൽ അനധികൃത വ്യാപാരം; കുവൈത്തിൽ വ്യാപക പരിശോധന, നിരവധി നിയമലംഘകർ പിടിയിൽ

Published : Oct 07, 2026, 05:43 PM IST
inspections in kuwait

Synopsis

കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ അധികൃതർ നടത്തിയ സംയുക്ത പരിശോധനയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി. ഗാർഹിക വിസയിലുള്ള 15 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും അനധികൃത കടകൾ പൂട്ടിക്കുകയും ചെയ്തു. കൂടാതെ, ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ സുരക്ഷാ പരിശോധന. സെക്യൂരിറ്റി ഡയറക്ടറേറ്റ് അഫയേഴ്‌സ് സെക്ടറും നെഗറ്റീവ് ഫിനോമിന കമ്മിറ്റിയും മറ്റ് സർക്കാർ ഏജൻസികളും സംയുക്തമായാണ് പരിശോധന നടത്തിയത്. ജനവാസ മേഖലകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളും സാമൂഹിക വിരുദ്ധ പ്രവണതകളും തടയുന്നതിനും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

പരിശോധനയിൽ സ്വകാര്യ താമസകേന്ദ്രങ്ങൾക്കുള്ളിൽ അനധികൃതമായി വാണിജ്യ ഇടപാടുകൾ നടത്തിയതിന് ഗാർഹിക വിസയിലുള്ള 15 പ്രവാസി തൊഴിലാളികളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. കൂടാതെ സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന നാല് പലചരക്ക് കടകളും ഒരു തയ്യൽക്കടയും അധികൃതർ റെയ്ഡ് ചെയ്ത് പൂട്ടിപ്പിച്ചു. കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാർക്കായി ഉപയോഗിച്ചിരുന്ന നിരവധി താമസകേന്ദ്രങ്ങളും പരിശോധനാ സംഘം കണ്ടെത്തി.

ഇതിനുപുറമെ, കാലാവധി കഴിഞ്ഞതും മനുഷ്യ ഉപഭോഗത്തിന് തികച്ചും യോഗ്യമല്ലാത്തതുമായ വൻ ഭക്ഷ്യശേഖരവും ഫ്രോസൺ ഇറച്ചിയും മീനും പുകയില ഉൽപ്പന്നങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾക്കെതിരെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ കേസെടുക്കുകയും ഉപയോഗശൂന്യമായ സാധനങ്ങൾ പൂർണ്ണമായി നശിപ്പിക്കുകയും ചെയ്തു. കുവൈത്ത് മുനിസിപ്പാലിറ്റി നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകുകയും മുന്നറിയിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തപ്പോൾ, നിയമം ലംഘിച്ച് പ്രവർത്തിച്ച എല്ലാ കേന്ദ്രങ്ങളിലേക്കുമുള്ള വൈദ്യുതി ബന്ധം വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അടിയന്തരമായി വിച്ഛേദിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ പിന്തുണ പ്രഖ്യാപിച്ച് രാജ്യം
ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു