
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി മദ്യം നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്ത ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഫഹാഹീൽ ഏരിയ കമാൻഡിന്‍റെ (ഫിന്റാസ് പൊലീസ് സ്റ്റേഷൻ) അധികാരപരിധിയിലുള്ള അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് അറസ്റ്റ് നടത്തിയത്. പ്രാദേശികമായി നിർമ്മിച്ച മദ്യം സൂക്ഷിക്കാൻ ഇയാൾ ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങൾ താൽക്കാലിക സംഭരണശാലകളായി ഉപയോഗിച്ചിരുന്നതായി അധികൃതർ കണ്ടെത്തി.
മദ്യക്കടത്തിനെയും ഒളിപ്പിക്കലിനെയും കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് തുറന്ന പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച 3,828 കുപ്പി വാറ്റുചാരായം കണ്ടെത്തിയത്. പൊതു സുരക്ഷാ വിഭാഗം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടത്തുന്ന തുടർച്ചയായ പ്രചാരണത്തിന്റെ ഭാഗമാണ് ഈ അറസ്റ്റെന്ന് അധികൃതർ പറഞ്ഞു. സെക്ടർ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ-മുനിഫിയുടെ മേൽനോട്ടത്തിൽ, മേഖലയിലുടനീളം പട്രോളിംഗ് ശക്തമാക്കുകയും സുരക്ഷാ വിന്യാസം വർദ്ധിപ്പിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ