റെസ്റ്റോറന്‍റുകളിൽ റെയ്ഡ്, പഴകിയതും മായം ചേർത്തതുമായ ഭക്ഷണം പിടികൂടി അധികൃതർ; കുവൈത്തിൽ നടപടി

Published : Jun 27, 2026, 05:18 PM IST
kuwait

Synopsis

കുവൈത്തിൽ റെസ്റ്റോറന്‍റിൽ നടത്തിയ പരിശോധനയിൽ പഴകിയതും മായം ചേർത്തതുമായ ഭക്ഷണം പിടികൂടി അധികൃതർ. പരിശോധനയിൽ ആരോഗ്യ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു റെസ്റ്റോറന്റും രണ്ട് ഗ്രോസറി കടകളും അടച്ചുപൂട്ടി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലെ സ്വകാര്യ വസതികളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങൾ പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടി.

പരിശോധനയിൽ ആരോഗ്യ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു റെസ്റ്റോറന്റും രണ്ട് ഗ്രോസറി കടകളും അടച്ചുപൂട്ടി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ആരോഗ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്ത് വിൽപ്പന നടത്തിയതിനും സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. റെയ്ഡിനിടെ സ്ഥാപനങ്ങളിൽ നിന്ന് മായം ചേർത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി ഇത്തരം പരിശോധനാ നടപടികൾ തുടരുമെന്ന് പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലുള്ളത് അഞ്ച് ലക്ഷത്തിലേറെ ഇന്ത്യൻ തൊഴിലാളികൾ; രാജ്യത്തെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹമായി ഇന്ത്യക്കാർ
കഴുത്തിന് ചുറ്റും അടിയേറ്റ പാടുകൾ കണ്ടതോടെ സംശയം; ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ്, പ്രവാസിയുടെ മരണത്തിൽ ദുരൂഹത