പുസ്തകങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് രണ്ട് കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; കുവൈത്തിൽ പ്രവാസി പിടിയിൽ

Published : Aug 17, 2026, 11:44 AM IST
drugs smuggling

Synopsis

പുസ്തകങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് രണ്ട് കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം. കുവൈത്തിൽ പ്രവാസി പിടിയിൽ. പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി പുസ്തകങ്ങൾക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

കുവൈത്ത് സിറ്റി: പുസ്തകങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച ഏകദേശം രണ്ട് കിലോഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഏഷ്യൻ പ്രവാസിയെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ഏഷ്യൻ രാജ്യത്തുനിന്ന് എയർ കാർഗോ വഴിയാണ് മയക്കുമരുന്ന് കുവൈത്തിലെത്തിയത്. പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി പുസ്തകങ്ങൾക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണത്തിലുമാണ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് കണ്ടെത്തിയത്. കുവൈത്തിൽ വിതരണം ചെയ്യുന്നതിനായി ചരക്ക് എത്തിച്ചതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രവാസിയെയും തുടർന്ന് അറസ്റ്റ് ചെയ്തു. പിടിയിലായയാളെയും പിടിച്ചെടുത്ത മയക്കുമരുന്നും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ചരക്ക് അയച്ച രാജ്യത്തെ അധികൃതരുമായും കുവൈറ്റ് സുരക്ഷാ വിഭാഗം ഏകോപനം നടത്തുന്നുണ്ട്. മയക്കുമരുന്ന് കടത്തുന്നതിനായി കുറ്റവാളികൾ സ്വീകരിക്കുന്ന പുതിയ രീതികൾ നിരീക്ഷിച്ചുവരികയാണെന്നും ലഹരിക്കടത്തിനെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

28 വർഷമായി പ്രവാസി; തീവ്രപരിചരണവിഭാഗത്തിൽ മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു
സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്