യുഎഇയിൽ താപനില 41 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നേക്കാം; വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published : Oct 22, 2026, 03:52 PM IST
uae

Synopsis

യുഎഇയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെങ്കിലും വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴ ലഭിക്കാനും താപനില കുറയാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ മൂടൽമഞ്ഞിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അബുദാബി: യുഎഇയിൽ താപനില ഉയരുന്നതിനൊപ്പം വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം ഉൾപ്രദേശങ്ങളിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം.

മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ്, പർവ്വത മേഖലകളിൽ ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ 35 ഡിഗ്രി സെൽഷ്യസ് മുതൽ -41 ഡിഗ്രി സെൽഷ്യസ് മുതൽ വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. തീരദേശങ്ങളിലും ദ്വീപുകളിലും 34 ഡിഗ്രി സെൽഷ്യസ് മുതൽ - 38 ഡിഗ്രി സെൽഷ്യസ് വരെയും പർവ്വത മേഖലകളിൽ 26 ഡിഗ്രി സെൽഷ്യസ് മുതൽ - 32 ഡിഗ്രി സെൽഷ്യസ് വരെയുമാണ് താപനില.

രാത്രിയിലും വെള്ളിയാഴ്ച പുലർച്ചെയും പ്രത്യേകിച്ച് തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കുമെന്നും ഇത് മൂടൽമഞ്ഞിന് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലിലും ഒമാൻ കടലും ശാന്തമായിരിക്കും. വരും ദിവസങ്ങളിലും രാജ്യത്ത് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. താപനിലയിൽ ക്രമേണ കുറവ് രേഖപ്പെടുത്തും. ഞായറാഴ്ച വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ വീണ്ടും മഴ ലഭിച്ചേക്കാം. തിങ്കളാഴ്ചയോടെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് ശേഷം വടക്കൻ, കിഴക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെട്ടേക്കാം. വരും ദിവസങ്ങളിൽ കാറ്റ് പൊതുവെ കുറഞ്ഞതോ മിതമായതോ ആയ വേഗതയിൽ വീശിയടിക്കും. അറേബ്യൻ ഉൾക്കടൽ ശാന്തമോ മിതമായ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കുമെങ്കിലും ഒമാൻ കടൽ ശാന്തമായിരിക്കും.

തിങ്കളാഴ്ചയോടെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് ശേഷം വടക്കൻ, കിഴക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെട്ടേക്കാം. വരും ദിവസങ്ങളിൽ കാറ്റ് പൊതുവെ കുറഞ്ഞതോ മിതമായതോ ആയ വേഗതയിൽ വീശിയടിക്കും. അറേബ്യൻ ഉൾക്കടലിൽ കടൽ ശാന്തമോ മിതമായ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കുമെങ്കിലും ഒമാൻ കടൽ ശാന്തമായിരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച; മോഷ്ടിച്ചത് 25 കോടിയോളം രൂപ, നിർണായക ഫോൺ സംഭാഷണം പുറത്ത്
സ്തനാർബുദം നേരത്തെ കണ്ടെത്താൻ “പിങ്ക്ടോബർ” സംഘടിപ്പിച്ച് യൂണിയൻ കോപ്