സിവിൽ ഐഡി പുതുക്കാൻ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല, നടപടികൾ ലളിതമാക്കി കുവൈത്ത്

Published : Mar 31, 2026, 06:12 PM IST
civil id

Synopsis

സിവിൽ ഐഡി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി കുവൈത്ത്. നാല് പ്രധാന മാർഗ്ഗങ്ങളിലൂടെയാണ് സിവിൽ ഐഡി പുതുക്കാനുള്ള സൗകര്യം അതോറിറ്റി ഒരുക്കിയിരിക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഡിജിറ്റൽവത്ക്കരണത്തിന്‍റെ ഭാഗമായി സിവിൽ ഐഡി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് സിവിൽ ഇൻഫർമേഷൻ അതോറിറ്റി കൂടുതൽ ലളിതമാക്കി. സ്വദേശികൾക്കും വിദേശികൾക്കും ഇനി മുതൽ സർവീസ് സെന്‍ററുകൾ സന്ദർശിക്കാതെ തന്നെ ഓൺലൈനായി സിവിൽ ഐഡി പുതുക്കാൻ സാധിക്കും. കാർഡുകൾ കൈപ്പറ്റുന്നതിന് മാത്രമാണ് ഇനി നേരിട്ട് എത്തേണ്ടി വരിക. നാല് പ്രധാന മാർഗ്ഗങ്ങളിലൂടെയാണ് സിവിൽ ഐഡി പുതുക്കാനുള്ള സൗകര്യം അതോറിറ്റി ഒരുക്കിയിരിക്കുന്നത്.

ഏകീകൃത സർക്കാർ ആപ്പായ സഹേൽ വഴി അപേക്ഷകൾ സമർപ്പിക്കാനും അതിന്റെ പുരോഗതി തത്സമയം നിരീക്ഷിക്കാനും സാധിക്കും. ഇന്‍റർനെറ്റ് സൗകര്യമില്ലാത്തവർക്ക് 1889988 എന്ന നമ്പറിൽ വിളിച്ച് ഓട്ടോമേറ്റഡ് വോയിസ് നിർദ്ദേശങ്ങൾ പാലിച്ച് പുതുക്കൽ നടപടികൾ പൂർത്തിയാക്കാം. പിഎസിഐയുടെ വെബ്സൈറ്റ് വഴി ഐഡി പുതുക്കാനും ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്. മൊബൈൽ സന്ദേശങ്ങൾ വഴിയും ഐഡി പുതുക്കാനുള്ള ലളിതമായ മാർഗം അതോറിറ്റി നൽകുന്നുണ്ട്. സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിനും ഓഫീസുകളിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് ഈ നീക്കമെന്ന് അതോറിറ്റി വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്
ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽ പിടിയിലായത് 11,967 പ്രവാസികൾ, കർശന പരിശോധന തുടർന്ന് അധികൃതർ