വിസിറ്റ് വിസയിൽ എത്തുന്നവർക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങൾ നൽകില്ല, പുതിയ തീരുമാനമെടുത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം

Published : Aug 24, 2025, 03:00 PM IST
doctor

Synopsis

ദേശീയ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിലുള്ള പൗരന്മാർക്കും താമസക്കാർക്കും വേണ്ടി ആരോഗ്യ വിഭവങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

കുവൈത്ത് സിറ്റി: താൽക്കാലിക വിസകളിലോ സന്ദർശനത്തിനായോ കുവൈത്തിൽ എത്തുന്നവർക്ക് ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ നൽകുന്ന ആരോഗ്യ സേവനങ്ങൾ ലഭിക്കില്ല. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മുൻകാലങ്ങളിൽ സന്ദർശന വിസയിൽ എത്തിയശേഷം നിരവധി പേരാണ് ചിലവേറിയ സൗജന്യ ചികിത്സ നേടിയിരുന്നത്. ഇതിനെത്തുടർന്നാണ് പുതിയ തീരുമാനം.

ദേശീയ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിലുള്ള പൗരന്മാർക്കും താമസക്കാർക്കും വേണ്ടി ആരോഗ്യ വിഭവങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കുവൈത്തിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ സുസ്ഥിരത ഉറപ്പാക്കാനും, സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്താനും, വൈദ്യസഹായം ആവശ്യമുള്ളവരിലേക്ക് വിഭവങ്ങൾ എത്തിക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

പ്രവർത്തനക്ഷമതയും സേവനങ്ങളിലേക്കുള്ള തുല്യമായ പ്രവേശനവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഒരു ‘സമഗ്ര ആരോഗ്യ വീക്ഷണത്തിൻ്റെ’ ഭാഗമാണ് ഈ നയപരമായ മാറ്റം. തിരക്ക് കുറയ്ക്കുന്നതിലൂടെയും സൗകര്യങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിലൂടെയും രോഗികളുടെ സംതൃപ്തി വർദ്ധിപ്പിക്കാൻ ഈ മാറ്റം സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അച്ഛന് തുണയായി യുകെയിൽ നിന്ന് റിയാദിൽ പറന്നെത്തി മകൾ, പക്ഷെ വിധി മറ്റൊന്നായി, നാട്ടിലേക്ക് കണ്ണീരോടെ മടക്കം
പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗദിയും യുഎസും; സൗദി പ്രതിരോധ മന്ത്രി അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി