ഡെലിവറി ആപ്പുകൾ വഴി സിഗരറ്റ് വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കുവൈറ്റ്; നിയമം ഉടൻ പ്രാബല്യത്തിൽ

Published : Mar 24, 2026, 04:18 PM IST
Cigarette

Synopsis

കുവൈറ്റിൽ ഡെലിവറി ആപ്പുകൾ വഴി സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചുകൊണ്ട് വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. ഇലക്ട്രോണിക് സിഗരറ്റുകൾക്കും ഈ നിരോധനം ബാധകമാണ്.

കുവൈറ്റ് സിറ്റി: രാജ്യത്തെ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി പുകയില ഉൽപ്പന്നങ്ങളും സിഗരറ്റുകളും വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കുവൈറ്റ് വാണിജ്യ മന്ത്രി ഒസാമ ബൂദായ് ഉത്തരവിറക്കി. 2026-ലെ 27-ാം നമ്പർ മന്ത്രിതല ഉത്തരവായാണ് ഇത് പുറപ്പെടുവിച്ചിരിക്കുന്നത്. ഔദ്യോഗിക ഗസറ്റായ 'കുവൈറ്റ് ടുഡേ'യിൽ പ്രസിദ്ധീകരിച്ച ഈ നിയമം ഉടനടി പ്രാബല്യത്തിൽ വരും. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധമായ വിപണനം തടയുന്നതിനുമുള്ള ശക്തമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

പുതിയ ഉത്തരവ് പ്രകാരം സിഗരറ്റുകൾ, പുകയില ഉൽപ്പന്നങ്ങൾ, അവയുടെ അനുബന്ധ ഘടകങ്ങൾ, ഇലക്ട്രോണിക് സിഗരറ്റുകൾ, അതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ ഡെലിവറി ആപ്പുകൾ വഴിയോ സമാനമായ മറ്റ് ഡിജിറ്റൽ സംവിധാനങ്ങൾ വഴിയോ വിൽക്കാൻ പാടുള്ളതല്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റ് നിയമങ്ങൾ പ്രകാരമുള്ള ശിക്ഷകൾക്ക് പുറമെ, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം നേരിട്ട് പിഴയോ ശിക്ഷയോ നൽകും.

ആദ്യഘട്ടത്തിൽ താക്കീത് നൽകുകയും നിയമലംഘനം തുടർന്നാൽ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്യും. ആവർത്തിച്ച് നിയമം ലംഘിക്കുന്ന പക്ഷം സ്ഥാപനത്തിന്റെ ലൈസൻസ് തന്നെ റദ്ദാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിലവിലുള്ള മറ്റ് നിയമങ്ങളുമായി വിരുദ്ധമായി നിൽക്കുന്ന എല്ലാ വ്യവസ്ഥകളും റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് നടപ്പിലാക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തങ്ങളുടെ പരിധിയിൽ ഈ നിയമം നടപ്പിലാക്കാനുള്ള പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം നാലാം ആഴ്ചയിൽ, ഇറാനെതിരെയുള്ള സൈനിക ഇടപെടലിനായി ആദ്യം വാദിച്ചത് പ്രതിരോധ സെക്രട്ടറി, പീറ്റ് ഹെഗ്‌സെത്തിനെ പഴി ചാരി ട്രംപ്
പശ്ചിമേഷ്യൻ സംഘർഷം, ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും