വ്യക്തമല്ലാത്ത എച്ച്ഐവി പരിശോധനാ ഫലം, പ്രവാസികൾക്ക് കുവൈത്തിൽ വിസ ‌നിരസിക്കപ്പെടും

Published : May 16, 2025, 09:26 PM IST
വ്യക്തമല്ലാത്ത എച്ച്ഐവി പരിശോധനാ ഫലം, പ്രവാസികൾക്ക് കുവൈത്തിൽ വിസ ‌നിരസിക്കപ്പെടും

Synopsis

എച്ച്ഐവി പരിശോധനാ ഫലങ്ങളില്‍ നിര്‍ണയിക്കാനാകാത്തത് എന്ന് രേഖപ്പെടുത്തിയെങ്കിലാണ് വിസ നിരസിക്കുക. 

കുവൈത്ത് സിറ്റി: എച്ച്ഐവി ആന്‍റിബോഡി പരിശോധനാ ഫലങ്ങൾ നിർണ്ണയിക്കാൻ സാധിക്കാത്തത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ, റെസിഡൻസി അപേക്ഷകരെയും പുതിയതായി എത്തുന്നവരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് തടയാനുള്ള നിർദ്ദേശം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദി. അങ്ങനെയുള്ള വ്യക്തികളെ മെഡിക്കലി അൺഫിറ്റ് ആയി കണക്കാക്കും. 

ഈ സാഹചര്യങ്ങളിൽ എച്ച്ഐവി സ്ഥിരീകരിക്കുന്നതിന് പിസിആർ പരിശോധന ഒരു ബദലായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പകരം, അന്തിമ ഫലം നിർണ്ണയിക്കാൻ വ്യക്തികൾ രണ്ട് അധിക ആന്‍റിബോഡി പരിശോധനകൾക്കും വൈറസിന്റെ രണ്ട് വിഭാഗങ്ങൾക്കുമായി രണ്ട് പിസിആർ പരിശോധനകൾക്കും വിധേയരാകണം.

സമാനമായ ഹെപ്പറ്റൈറ്റിസ് സി കേസുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളെത്തുടർന്ന്, പുതിയ തൊഴിലാളികളുടെ ആരോഗ്യ പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പൊതുജനാരോഗ്യം ഏറ്റവും ഉയർന്ന മുൻഗണനയാണെന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനും വൈദ്യശാസ്ത്രപരമായ കൃത്യത ഉറപ്പാക്കുന്നതിനും എല്ലാ പരിശോധനകളും അംഗീകൃത നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം