കുവൈത്തില്‍ നാളെ മുതല്‍ ഉച്ച സമയത്തെ ജോലികള്‍ക്ക് വിലക്ക്

By Web TeamFirst Published May 31, 2021, 6:25 PM IST
Highlights

ഓഗസ്റ്റ് അവസാനം വരെ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുമെന്നാണ് അറിയിപ്പ്. നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അടുത്ത മൂന്ന് മാസം പരിശോധനകള്‍ നടത്തുമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹ്‍മദ് അല്‍ മൂസ പറഞ്ഞു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് കൂടിയത് കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളിലെ ജോലികള്‍ക്കാണ് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് അവസാനം വരെ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുമെന്നാണ് അറിയിപ്പ്. നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അടുത്ത മൂന്ന് മാസം പരിശോധനകള്‍ നടത്തുമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹ്‍മദ് അല്‍ മൂസ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ അപ്രതീക്ഷിതമായ പരിശോധനകള്‍ നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സൂര്യാഘാതമുള്‍പ്പെടെയുള്ള അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണമേകാന്‍ ലക്ഷ്യമിട്ടാണ് ജോലി സമയം കുറയ്‍ക്കാതെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!