
കുവൈത്ത് സിറ്റി: കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വകുപ്പ് ഡയറക്ടർ ധരാർ അൽ-അലി പറയുന്നതനുസരിച്ച് ഇന്നുമുതൽ രാജ്യത്ത് ഒറ്റപ്പെട്ട നേരിയ മഴ അനുഭവപ്പെടും. ഇത് ക്രമേണ നേരിയതോ മിതമായതോ ആയ മഴയിലേക്ക് ശക്തി പ്രാപിക്കുകയും വ്യാഴാഴ്ച രാവിലെ വരെ തുടരുകയും ചെയ്യും.
Read Also - കുവൈത്തിലെ റോഡുകളിൽ ഇനി തെറ്റായി യു-ടേൺ എടുത്താൽ പിഴയോടൊപ്പം വാഹനം പിടിച്ചെടുക്കും
ചില സമയങ്ങളിൽ മഴയോടൊപ്പം ഇടിമിന്നലുണ്ടാകാം. തെക്കുകിഴക്കൻ കാറ്റിനൊപ്പം മഴ പെയ്യുമെന്നും, ചില സമയങ്ങളിൽ ഇത് സജീവമാകുമെന്നും, ബുധനാഴ്ച വൈകുന്നേരം കനത്ത മൂടൽമഞ്ഞ് രൂപപ്പെടുമെന്നും ചില പ്രദേശങ്ങളിൽ ദൃശ്യപരത ഗണ്യമായി കുറയുമെന്നും അൽ-അലി വിശദീകരിച്ചു. ഉയർന്ന മർദ്ദ സംവിധാനം തിരിച്ചെത്തുന്നതോടെ മേഘങ്ങൾ കുറയുകയും മഴയുടെ സാധ്യത കുറയുകയും ചെയ്യും,.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കാലാവസ്ഥ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam