
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനുവരി രണ്ട് (January 2) ഞായറാഴ്‍ച അവധി (Public holiday in Kuwait) പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവധി. തിങ്കളാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് (Kuwait cabinet) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പുതുവര്‍ഷപ്പിറവി ദിനമായ ജനുവരി ഒന്ന് ശനിയാഴ്‍ച ആയതിനാലാണ് തൊട്ടടുത്ത പ്രവൃത്തി ദിവസമായ രണ്ടാം തീയ്യതി അവധി നല്‍കുന്നതെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (Government communication centre) അറിയിച്ചു.
അബുദാബി: യുഎഇയില്‍(UAE) 2022ലെ ആദ്യ പൊതു അവധി(Public Holiday) പ്രഖ്യാപിച്ചു. പുതുവത്സര ദിവസമായ(New Year) ജനുവരി ഒന്ന്, ശനിയാഴ്ച യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.
ഡിസംബര്‍ 31 വെള്ളിയാഴ്ച ആയതിനാലും ശനി, ഞായര്‍ ദിവസങ്ങളിലെ പുതിയ അവധി സംവിധാനം അനുസരിച്ചുമാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുക. അവധിക്ക് ശേഷം ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഓഫീസുകളില്‍ ഹാജരാകണം. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. സ്വകാര്യ മേഖലയില്‍ ഞായറാഴ്ച കൂടി അവധി നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം അവധി ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam