കുവൈത്തില്‍ ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി

Published : Apr 14, 2019, 12:22 PM IST
കുവൈത്തില്‍ ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി

Synopsis

ഡ്രൈവിങ് ലൈസൻസ് അനുവദനീയമായ തസ്തികയിൽ ജോലി ചെയ്യുമ്പോൾ ലഭിച്ച ലൈസൻസ് തസ്തിക മാറിയിട്ടും തിരിച്ചേൽ‌പിക്കാത്തവരും അനധികൃത രീതിയിൽ ലൈസൻസ് സമ്പാദിച്ചവരുമായ 37,000 പേരുടെ ലൈസൻസ് ആണ്  പിൻ‌വലിച്ചത്.  

കുവൈത്ത് സിറ്റി: നിയമ വിധേയമല്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയവരുടെ അംഗീകാരം കുവൈത്ത് കൂട്ടത്തോടെ റദ്ദാക്കി. ആയിരക്കണക്കിന് വിദേശികളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്. കൂടുതൽ ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
 
ഡ്രൈവിങ് ലൈസൻസ് അനുവദനീയമായ തസ്തികയിൽ ജോലി ചെയ്യുമ്പോൾ ലഭിച്ച ലൈസൻസ് തസ്തിക മാറിയിട്ടും തിരിച്ചേൽ‌പിക്കാത്തവരും അനധികൃത രീതിയിൽ ലൈസൻസ് സമ്പാദിച്ചവരുമായ 37,000 പേരുടെ ലൈസൻസ് ആണ്  പിൻ‌വലിച്ചത്.  ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഗതാഗത വകുപ്പിന്റെ വിവിധ മേഖലകളിലുള്ള ഓഫീസുകൾ വഴി വിതരണം ചെയ്തതാണ് ഈ ലൈസൻസുകൾ.

നിയമവിധേയമായി വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് കുവൈത്തിൽ ഉപാധികളുണ്ട്. ചില തസ്തികകളിൽ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസൻസ് അനുവദിക്കുകയും ചെയ്യും. സാധാരണഗതിയിൽ പ്രതിമാസം 600 കുവൈത്ത് ദിനാർ ശമ്പളം, ബിരുദം, കുവൈത്തിൽ രണ്ട് വർഷം താമസം എന്നിവയാണ് ഉപാധി. ഈ മാനദണ്ഡങ്ങൾക്ക് പുറത്തുള്ളവർ അനധികൃത രീതിയിൽ ലൈസൻസ് സമ്പാദിക്കാറുണ്ട്. ഉപാധികൾ ആവശ്യമില്ലാത്ത തസ്തികകളിൽ ജോലി ചെയ്യുമ്പോൾ ലഭിച്ച ഡ്രൈവിങ് ലൈസൻസ് മറ്റു തസ്തികകളിലേക്ക് ജോലി മാറിയാൽ സറണ്ടർ ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ ഗാർഹികതൊഴിൽ വീസയുടെ ബലത്തിൽ ലഭിച്ച ലൈസൻസ് ഉൾപ്പെടെ പിന്നീട് തൊഴിൽ മാറിയാൽ ആരും തിരിച്ചേൽ‌പിക്കാറില്ലെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അത്തരക്കാരുടെ ലൈസൻസ് പിൻ‌വലിക്കുന്ന നടപടി ആരംഭിച്ചത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ