
കുവൈത്ത് സിറ്റി: വ്യാജ നിക്ഷേപ പദ്ധതികളും സംശയാസ്പദമായ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളും വഴി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയും മെസേജിംഗ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് ചെറിയ തുക നിക്ഷേപിച്ചാൽ വേഗത്തിൽ വലിയ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നതായി ബാങ്ക് അറിയിച്ചു.
അജ്ഞാത അക്കൗണ്ടുകൾ ഉപയോഗിച്ച് പണം പലരിലേക്കും കൈമാറിയ ശേഷം കൂടുതൽ തുക ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങൾ കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമായിരിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അറിയപ്പെടാത്ത വ്യക്തികളുമായോ ലൈസൻസില്ലാത്ത ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളുമായോ ഇടപെടരുതെന്നും യാഥാർഥ്യ വിരുദ്ധമായ ലാഭ വാഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്നും സെൻട്രൽ ബാങ്ക് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam