ഇസ്രയേൽ-ഇറാൻ സംഘർഷം; ഭക്ഷ്യവസ്തുക്കളുടെ കരുതൽ ശേഖരം ശക്തം, വിതരണ ശൃംഖലകളെ ബാധിക്കില്ലെന്ന് കുവൈത്ത്

Published : Jun 14, 2025, 02:38 PM IST
representative image

Synopsis

പ്രാദേശിക സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കുവൈത്തിന്‍റെ ഭക്ഷ്യവസ്തുക്കളുടെ ശേഖരം ശക്തമാണെന്ന് വാണിജ്യ മന്ത്രാലയം. 

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ കരുതൽ ശേഖരം ശക്തമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മന്ത്രാലയത്തിന്‍റെ സന്നദ്ധതയെക്കുറിച്ച് മന്ത്രാലയത്തിലെ കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി സംസാരിച്ചു.

ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയത്തിലെ അടിയന്തര ടീമുകൾ സ്വകാര്യമേഖലാ കമ്പനികൾ നടത്തുന്ന വെയർഹൗസുകളിൽ പരിശോധന നടത്തിയിരുന്നു.  ഭക്ഷ്യ ശേഖരം മതിയായതും നല്ല രീതിയിൽ പരിപാലിക്കുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഫെഡറേഷനുമായി സഹകരണ ഔട്ട്ലെറ്റുകളിലെ ഭക്ഷ്യ സ്റ്റോക്കുകൾ വിലയിരുത്തുന്നതിന് ഏകോപനം നടന്നുവരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി