സിവിൽ ഐഡിയിൽ വ്യാജ മേൽവിലാസം ചമയ്ക്കൽ; പബ്ലിക് അതോറിറ്റി ജീവനക്കാരനും നാല് പ്രവാസികൾക്കും കുവൈത്തിൽ തടവുശിക്ഷ

Published : Jul 04, 2026, 04:32 PM IST
court

Synopsis

സിവിൽ ഐഡിയിൽ വ്യാജ മേൽവിലാസം ചമച്ച പബ്ലിക് അതോറിറ്റി ജീവനക്കാരനും നാല് പ്രവാസികൾക്കും കുവൈത്തിൽ തടവുശിക്ഷ. കൈക്കൂലി വാങ്ങി ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയതിനാണ് ഇയാൾക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചത്.

കുവൈത്ത് സിറ്റി: സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയിലെ രേഖകളിൽ കൃത്രിമം കാണിച്ച് താമസക്കാരുടെ മേൽവിലാസം അനധികൃതമായി മാറ്റി നൽകിയ കേസിൽ അതോറിറ്റി ജീവനക്കാരനും നാല് പ്രവാസികൾക്കും കുവൈത്ത് ക്രിമിനൽ കോടതി കഠിനതടവ് വിധിച്ചു. കൗൺസിലർ അൽ-ദുവൈഹി അൽ-ദുവൈഹിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് കേസിൽ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ അതോറിറ്റി ജീവനക്കാരന് അഞ്ച് വർഷം കഠിനതടവും 340 കുവൈത്ത് ദിനാർ പിഴയും കോടതി ചുമത്തി. കൈക്കൂലി വാങ്ങി ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയതിനാണ് ഇയാൾക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചത്.

ഈ ക്രിമിനൽ കുറ്റകൃത്യത്തിൽ പങ്കാളികളായ നാല് പ്രവാസികൾക്ക് മൂന്ന് വർഷവും നാല് മാസവും വീതം കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്. പണം വാങ്ങി അതോറിറ്റിയുടെ ഡാറ്റാബേസിലെ മേൽവിലാസങ്ങൾ നിയമവിരുദ്ധമായി തിരുത്താൻ ജീവനക്കാരൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പ്രതികളെ ജുഡീഷ്യറിക്ക് കൈമാറുകയും, വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷം കോടതി ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയുമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായിലെ ജബൽ അലിയിൽ വൻ അപകടം; കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്
ബിഗ് ടിക്കറ്റ് – 25 മില്യൺ ദിർഹം ഡൽഹി സ്വദേശിക്ക്; ബിഎംഡബ്ല്യു കാർ മലയാളിക്ക്