
ദുബായ്: ദുബായിലെ ജബൽ അലി റോഡിൽ ഒരു കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് സാരമായതും നിസ്സാരവുമായ പരിക്കുകളുണ്ട്. ഇവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ദുബായ് പൊലീസ് അറിയിച്ചു.
റോഡിന് നടുവിൽ വെച്ച് ഒരു ബസിന് പെട്ടെന്ന് സാങ്കേതിക തകരാർ സംഭവിക്കുകയും അത് വഴിയിൽ നിന്നുപോവുകയുമായിരുന്നു. തൊട്ടുപിന്നാലെ വന്ന കാറിനും മറ്റ് രണ്ട് ബസുകൾക്കും പെട്ടെന്ന് ബ്രേക്ക് ചെയ്ത ബസിനെ വെട്ടിച്ച് മാറ്റാൻ സാധിക്കാതെ വരികയും ഇതേത്തുടർന്ന് വാഹനങ്ങൾ പിന്നിലിടിച്ച് വൻ അപകടം സംഭവിക്കുകയുമായിരുന്നു. അപകടം നടന്ന കൃത്യമായ ദിവസവും സമയവും പൊലീസ് പുറത്തുവിട്ടിട്ടില്ല.
ദുബായ് ട്രാഫിക് പൊലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ വിദഗ്ദ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ തകരാറിലായ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതായും രക്ഷാപ്രവർത്തനം വേഗത്തിലാക്കിയതായും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഈസാം ഇബ്രാഹിം അൽ അവാർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam