വാട്ടര്‍ കൂളറുകളില്‍ ഒളിപ്പിച്ച് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു

By Web TeamFirst Published Aug 12, 2021, 8:59 AM IST
Highlights

വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് 150 കിലോഗ്രാം ഹാഷിഷ് കണ്ടെടുത്തത്.

കുവൈത്ത് സിറ്റി: വാട്ടര്‍ കൂളറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ഇറാനില്‍ നിന്നെത്തിയ ഉപകരണങ്ങള്‍ക്കുള്ളിലാണ് ഇവ കണ്ടെടുത്തത്. പിടിച്ചെടുത്ത വാട്ടര്‍ കൂളറുകള്‍ മയക്കുമരുന്ന് കടത്താന്‍ വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയതാണെന്നും അധികൃതര്‍ അറിയിച്ചു.

വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് 150 കിലോഗ്രാം ഹാഷിഷ് കണ്ടെടുത്തത്. ഇറാന്‍,  ലെബനാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ഏറ്റവുമധികം ശ്രമങ്ങള്‍ നടക്കുന്നതെന്ന് കുവൈത്ത് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ ജലാവി പറഞ്ഞു. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ സാധനങ്ങളും വിശദമായ പരിശോധന നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!