സംശയത്തെ തുടർന്ന് യാത്രക്കാരന്‍റെ ലഗേജ് പരിശോധിച്ചു, കുവൈത്ത് വിമാനത്താവളത്തിൽ പിടികൂടിയത് 1,603 ലഹരിമരുന്ന് പുരട്ടിയ പേപ്പർ ഷീറ്റുകൾ

Published : Aug 31, 2026, 03:19 PM IST
drug laced paper sheets

Synopsis

കുവൈത്ത് വിമാനത്താവളത്തിൽ പിടികൂടിയത് 1,603 ലഹരിമരുന്ന് പുരട്ടിയ പേപ്പർ ഷീറ്റുകൾ. ലണ്ടനിൽ നിന്ന് വിസിറ്റ് വിസയിൽ എത്തിയ ഫ്രഞ്ച് പൗരനെയാണ് ടെർമിനൽ 4-ൽ പിടികൂടിയത്. 13.154 കിലോഗ്രാം ‘കെമിക്കൽ’ എന്നറിയപ്പെടുന്ന ലഹരിവസ്തുവാണ് പിടിച്ചെടുത്തത്.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ലണ്ടനിൽ നിന്ന് വിസിറ്റ് വിസയിൽ എത്തിയ ഫ്രഞ്ച് പൗരനെയാണ് ടെർമിനൽ 4-ൽ പിടികൂടിയത്. സംശയത്തെ തുടർന്ന് യാത്രക്കാരന്റെ ലഗേജ് വിശദമായി പരിശോധിച്ചപ്പോൾ ലഹരിവസ്തു പുരട്ടിയ 1,603 എ4 വലുപ്പത്തിലുള്ള പേപ്പർ ഷീറ്റുകൾ കണ്ടെത്തുകയായിരുന്നു. ഇവയിൽ നിന്ന് ആകെ 13.154 കിലോഗ്രാം ‘കെമിക്കൽ’ എന്നറിയപ്പെടുന്ന ലഹരിവസ്തു പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.

പേപ്പർ ഷീറ്റുകളിൽ ലഹരിവസ്തു പുരട്ടി രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയത്. പിടിയിലായ ഫ്രഞ്ച് പൗരനെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ കോംബാറ്റിംഗ് ഡ്രഗ്സ് ആൻഡ് ആൽക്കഹോളിന് കൈമാറാൻ അധികൃതർ നിർദേശം നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ നിരക്കുകളിൽ വർധനവ്
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ മേള ‘ലീപ് 26’ന് റിയാദിൽ ഇന്ന് തുടക്കം